കോൺഗ്രസ് പരിശീലന കളരി നടത്തി
1567050
Saturday, June 14, 2025 1:07 AM IST
ആലക്കോട്: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലന കളരി സംഘടിപ്പിച്ചു. ആലക്കോട് വ്യാപാര ഭവനിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ, ബിഎൽഎമാർ എന്നിവർ പങ്കെടുത്തു. എൻ.എൻ. പ്രസന്നകുമാർ ക്ലാസ് നയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു നിർവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ തോമസ് വക്കത്താനം, ബിജു പുളിയംതൊട്ടി, ജോഷി കണ്ടത്തിൽ, എ.ഡി. സാബൂസ്, ദേവസ്യ പാലപ്പുറം, വത്സമ്മ വാണിശേരി, ബാബു പള്ളിപ്പുറം, ടോമി കുമ്പിടിയാമാക്കൽ, ജോയിച്ചൻ പള്ളിയാലിൽ, റോയി ചക്കാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.