അവശനിലയിൽ കണ്ടെത്തിയ ആൾ മരിച്ചു
1566962
Friday, June 13, 2025 10:15 PM IST
തലശേരി: പുതിയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു. പാനൂരിനടുത്ത് ചമ്പാട് സ്വദേശി കെ.പി. ദേവദാസൻ (57) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് അവശനിലയിൽ കണ്ടെത്തിയ ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം ബന്ധുക്കൾക്ക് കൈമാറി.