ഇ​രി​ട്ടി: ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന പാ​ത​യി​ൽ പ​ടി​യൂ​ർ പൂ​വ​ത്ത് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് പു​ഴ​യ​രി​കി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​രി​ട്ടി​യി​ൽ നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് ച​ര​ക്കു​മാ​യ പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​സ്ഥാ​ന പാ​ത​യി​ൽ പു​ഴ​യോ​ടു ചേ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഭാ​ഗ​മാ​ണി​ത്. ഇ​വി​ടെ അ​പ​ക​ട സൂ​ച​നാ​മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ റോ​ഡി​നെ​യും പു​ഴ​യോ​ര​ത്തെ​യും വേ​ർ​തി​രി​ക്കു​ന്ന രീ​തി​യി​ൽ സം​ര​ക്ഷ​ണ വേ​ലി​ക​ളോ തീ​ർ​ത്തി​ട്ടി​ല്ല. റോ​ഡി​നോ​ട് ചേ​ർ​ന്ന പു​ഴ​യു​ടെ ഭാ​ഗം വ​ലി​യ ആ​ഴ​വും ചു​ഴി​യു​മു​ള്ള പ്ര​ദേ​ശ​മാ​ണ്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ത്താ​ണു മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.