വിദ്യാർഥികളെ അനുമോദിച്ചു
1567542
Sunday, June 15, 2025 7:41 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പരിധിയിലെ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ബാഡ്മിന്റൺ താരവും കോമൺ വെൽത്ത് ഗെയിംസ് മെഡലിസ്റ്റുമായ ട്രീസാ ജോളി മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ജോയ്സി ഷാജി, പഞ്ചായത്ത് സെക്രട്ടറി അനിൽ കരിച്ചേരി, ട്രീസാ ജോളി, പോൾസൻ ജെ. പോൾ എന്നിവർ പ്രസംഗിച്ചു.