പെരിങ്ങോം സർവീസ് സഹകരണ ബാങ്കിന്റെ ഉമ്മറപ്പൊയിൽ ശാഖ ഉദ്ഘാടനം ചെയ്തു
1567545
Sunday, June 15, 2025 7:41 AM IST
പെരിങ്ങോം: പെരിങ്ങോം സർവീസ് സഹകരണ ബാങ്കിന്റെ ഉമ്മറപ്പൊയിൽ ശാഖ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. ഉമ്മർ അധ്യക്ഷത വഹിച്ചു.
സ്ട്രോംഗ് റൂം ഉദ്ഘാടനം പയ്യന്നൂർ ടൗൺ ബാങ്ക് ചെയർമാൻ വി. കൃഷ്ണനും കംപ്യൂട്ടർ സ്വിച്ച്ഓൺ കർമം വി.കെ. രവീന്ദ്രനും ആദ്യ നിക്ഷേപ സ്വീകരണം കെ.കെ. സുരേഷ്കുമാറും ഡിവിഡന്റ് വിതരണം പി.എസ്. ഉസ്മാനും ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കുഞ്ഞിരാമൻ പെടേനയും നിർവഹിച്ചു.
സെക്രട്ടറി വി.വി. ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇബ്രാഹിം പൂമംഗലം, പഞ്ചായത്തംഗങ്ങളായ ടി. സൂരജ്, കെ.വി. വിജയൻ, വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധീകരിച്ച് കുട്ടിച്ചൻ തുണ്ടിയിൽ, മനേഷ് മോഹൻ, കെ.എം. കുഞ്ഞപ്പൻ, കെ.വി. വിജയൻ, സി. സുന്ദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. പ്രഭാകരൻ, രവി പൊന്നംവയൽ, എ.കെ. രാജൻ, രജനി, എൻ.വി. കുഞ്ഞിരാമൻ, എം.എ. ഖലീൽ റഹ്മാൻ, വി.എം. ദാമോദരൻ നമ്പീശൻ എന്നിവർ പ്രസംഗിച്ചു.