കൊട്ടിയൂരിൽ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു
1567540
Sunday, June 15, 2025 7:41 AM IST
കൊട്ടിയൂർ: കൊട്ടിയൂരിൽ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കിൽപ്പെട്ടു. അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
ബാവലിപ്പുഴയിൽ അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണു പെൺകുട്ടി ഒഴുക്കിൽപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ട് വാഹന പാർക്കിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിലാത്തറ സ്വദേശികളായ യുവാക്കളാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.