ചെറുപുഴ വ്യാപാരോത്സവം; ബംബർ സമ്മാനമായ കാർ നല്കി
1567543
Sunday, June 15, 2025 7:41 AM IST
ചെറുപുഴ: ചെറുപുഴ വ്യാപാരോത്സവത്തിന്റെ ബംബർ സമ്മാനമായ മാരുതി ആൾട്ടോ കാറിന്റെ താക്കോൽ വിജയിയായ മായാ ബാബുവിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി സമ്മാനിച്ചു. യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് റോയി ആന്ത്രോത്ത് അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി. കുഞ്ഞിരാമൻ, മേഖലാ പ്രസിഡന്റ് റോയി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ് ജിന്റോ ജോയി, വനിതാവിംഗ് പ്രസിഡന്റ് ബിന്ദു ജേക്കബ്, എ.ടി.വി. രാജേഷ്, ജോൺസൻ സി. പടിഞ്ഞാത്ത് എന്നിവർ പ്രസംഗിച്ചു.