ഉന്നത വിജയികൾക്ക് അതിരൂപത കോർപറേറ്റ്തല അനുമോദനം
1567054
Saturday, June 14, 2025 1:08 AM IST
ചെമ്പേരി: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലെ വിദ്യാലയങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മികച്ച നേട്ടം കൈവരിച്ച സ്കൂളുകൾക്കുമുള്ള അതിരൂപതതല അനുമോദനം ചെന്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ആറു വിഭാഗങ്ങളിലായി നടത്തിയ പരിപാടിയിൽ 1300 വിദ്യാർഥികളെയും സമ്പൂർണ വിജയം നേടിയ സ്കൂളുകളെയും പുരസ്കാരം നൽകി ആദരിച്ചു.അതിരൂപത കോർപറേറ്റ് മാനേജർ ഫാ.സോണി വടശേരിൽ അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, സജീവ് ജോസഫ് എംഎൽഎ, കണ്ണൂർ ആർഡിഡി ബിയാട്രിസ് മരിയ, തളിപ്പറമ്പ് എഇഒ കെ.വാസന്തി എന്നിവർ പങ്കെടുത്തു.