പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​ല​വി​ലു​ള്ള മ​ലി​ന​ജ​ല പ്ലാ​ന്‍റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഐ​ആ​ർ​ടി​സി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ എ​ച്ച്ഡി​എ​സ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. 75 ല​ക്ഷം രൂ​പ സ​ർ​ക്കാ​രും 35 ല​ക്ഷം രൂ​പ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും ചെ​ല​വ​ഴി​ച്ചാ​ണ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​വ​ഹി​ച്ച​ത്.

പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ ഐ​ആ​ർ​ടി​സിയാ​ണ് പ്ര​വൃ ത്തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. നി​ല​വി​ലു​ള്ള പ്യൂ​രി​ഫി​ക്കേ​ഷ​ൻ പ്ലാ​ന്‍റ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീക​രി​ച്ച് ക​മ്മീ​ഷ​ൻ ചെ​യ്തി​ട്ടു​ണ്ട്. പ​ഴ​യ 25 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ക​ള​ക്ഷ​ൻ ടാ​ങ്കിന്‍റെ ന​വീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

50 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പു​തി​യ ഒ​രു ക​ള​ക്ഷ​ൻ ടാ​ങ്ക് നി​ർ​മി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഐ​ആ​ർ​ടി​സി​യോ​ട് പു​തി​യ ക​ള​ക്ഷ​ൻ ടാ​ങ്കി​നു​ള്ള എ​സ്റ്റി​മേ​റ്റ് അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കു​വാ​ൻ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഭാ​വി വി​ക​സ​ന സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള്ള സ​മ്പൂ​ർ​ണ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

പ്ര​സ്തു​ത വി​ഷ​യ​ത്തി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്കും ഇ​തോ​ടെ പ​രി​ഹാ​ര​മാ​വു​ക​യാ​ണ്. ഈ ​വ​ർ​ഷം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പു​തി​യ ക​ള​ക്ഷ​ൻ ടാ​ങ്ക് അ​ട​ക്ക​മു​ള്ള പ്ലാ​ന്‍റി​ന്‍റെ ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.