ദേശീയ വായനാ മഹോത്സവം: ജില്ലയിൽ വിപുലമായ പരിപാടികൾ
1566807
Friday, June 13, 2025 2:16 AM IST
കണ്ണൂർ: പി.എൻ. പണിക്കർ സ്മാരക ദേശീയ വായനാ മഹോത്സവത്തിന്റെ ഭാഗമായി 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചേർന്ന പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ നേതൃ യോഗം തീരുമാനിച്ചു.
കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്, മറ്റു സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വായന പ്രോത്സാഹിപ്പിക്കാനുള്ള കലാസാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ കാമ്പയിൻ, വിദ്യാർഥികൾക്ക് ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിക്കും. 19ന് നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്നതാണ്. യോഗത്തിൽ ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.സി. സതീശൻ, സി.വി. രാജഗോപാലൻ, അഡ്വ. മനോജ് കണ്ടത്തിൽ, പവിത്രൻ കോതേരീ, കെ.സരള, കെ. ഭാസ്കരൻ, ഷമീൽ ഇഞ്ചിക്കൽ,ഒ.പി. വിജയകുമാർ, എം. ശരവണൻ,സൗമി ഇസബെൽ, രാമദാസ് കതിരൂർ, കെ. കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.