ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ത​ല​ശേ​രി അ​തി​രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സോ​ണി വ​ട​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, മു​ഖ്യാ​ധ്യാ​പി​ക മേ​രി​ക്കു​ട്ടി മാ​ത്യു, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ ജെ​സ്റ്റി​ൻ മാ​ത്യു, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യി സോ​പാ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി, ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ൾ മാ​നേ​ജ​ർ കെ.​കെ. വേ​ണു​ഗോ​പാ​ൽ, ആ​ർ.​യു. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 78 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം മ​റ്റു മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ ജെ​സ്റ്റി​ൻ മാ​ത്യു എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യ ജെ​ഫി​ൻ ജോ​സ് ത​യാ​റാ​ക്കി​യ സ്കൂ​ളി​ന്‍റെ ലോ​ഗോ​യും അ​ടു​ത്ത​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 200 ഫു​ൾ എ​പ്ല​സ് നേ​ടു​ന്ന​തി​ന് ത​യാ​റാ​ക്കി​യ "മി​ഷ​ൻ-200' ന്‍റെ ലോ​ഗോ​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ന​ട​നും സം​വി​ധാ​യ​ക​നും അ​ധ്യാ​പ​ക​നു​മാ​യ ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ മെ​റി​റ്റ് ഡേ​യി​ൽ പ​ങ്കെ​ടു​ത്തു.