ഇ​രി​ട്ടി: എ​ടൂ​ർ സെന്‍റ് മേ​രീ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വി​ജ​യോ​ത്സ​വം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന പ​രി​പാ​ടി ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ. ​സോ​ണി വ​ട​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും അ​വാ​ർ​ഡ് ജേ​താ​വു​മാ​യ തി​രു​വ​ന​ന്ത​പു​രം ലീ​ഡ്സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ അ​നു​രൂ​പ് സ​ണ്ണി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​ അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.​

സ്കൂ​ളി​ലെ ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക്കാ​യി ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി ന​ൽ​കു​ന്ന സ്‌​നേ​ഹ​വീ​ട് പ​ദ്ധ​തി​യി​ൽ നി​ന്നും വീ​ട് അ​നു​വ​ദി​ച്ച കു​ട്ടി​ക്ക് ന​ൽ​കു​ന്ന സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ലി​ന് കൈ​മാ​റി. എ​ടൂ​ർ സ്വ​ദേ​ശി മാ​ത്യു ക​വു​ങ്ങും​പ​ള്ളി​ലാ​ണ് വീ​ട് നി​ർ​മി​ക്കാ​നാ​യി എ​ട്ട​ര സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​ത്.

പ്രി​ൻ​സി​പ്പ​ൽ ലി​ൻ​സി പി. ​സാം, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സി​ലി ജോ​സ​ഫ്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സെ​ലി​ൻ വി. ​ജോ​ൺ, ആ​റ​ളം പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് അ​ന്ത്യാം​കു​ളം, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ബീ​ന തെ​രെ​സ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.