മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ദ​മാ​മി​ലേ​ക്ക് ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വീ​സ് തു​ട​ങ്ങി. ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ. ക​ണ്ണൂ​രി​ൽ നി​ന്ന് പു​ല​ർ​ച്ചെ 12.25ന് ​പു​റ​പ്പെ​ട്ട് 2.40ന് ​ദ​മാ​മി​ലെ​ത്തും. തി​രി​കെ 3.40ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 10.30ന് ​ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് സ​ർ​വീ​സ്.

ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ അ​ഞ്ചാ​മ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര റൂ​ട്ടാ​ണ് ദ​മാ​മി​ലേ​ക്കു​ള്ള​ത്. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ട​ങ്ങു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് ദ​മാം സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ദോ​ഹ, അ​ബു​ദാ​ബി, മ​സ്‌​ക്ക​റ്റ്, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​ൻ​ഡി​ഗോ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ക​ണ്ണൂ​ർ-​ചെ​ന്നൈ സെ​ക്ട​റി​ൽ ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടാ​മ​ത്തെ സ​ർ​വീ​സും തു​ട​ങ്ങി. ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള പു​തി​യ സ​ർ​വീ​സ്. ഉ​ച്ച​യ്ക്ക് 12.30ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 1.50ന് ​ചെ​ന്നൈ​യി​ലെ​ത്തും. തി​രി​ച്ച് രാ​ത്രി 9.30ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട്.10.40​ന് ക​ണ്ണൂ​രി​ലെ​ത്തും. ക​ണ്ണൂ​രി​ൽ നി​ന്ന് ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​ൻ​ഡി​ഗോ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.