ചാവശേരി പത്തൊമ്പതാം മൈലിൽ ജീപ്പ് മറിഞ്ഞു
1566303
Wednesday, June 11, 2025 1:53 AM IST
മട്ടന്നൂർ: ചാവശേരി പത്തൊമ്പതാം മൈലിൽ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു അപകടം. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയിരുന്നു അപകടം.
മൈസൂരിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് റോഡരികിൽ നിർത്തിയിട്ട ആൾട്ടോ കാറിലും വൈദ്യുത തൂണിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് ചെയ്ത ഇരുമ്പിന്റെ വൈദ്യുത തൂൺ അടക്കം റോഡിലേക്ക് വീണു. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെങ്കിലും എല്ലാവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മറിഞ്ഞ വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ റോഡിൽ നിന്ന് നീക്കി. അപകടത്തെ തുടർന്നു അരമണിക്കൂറോളം മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു.