ഇ​രി​ട്ടി: കോ​ൺ​ഗ്ര​സ് ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ സം​ഗ​മ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത​ല സ​മ്മേ​ള​നം ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ കൂ​മ​ന്തോ​ട് വാ​ർ​ഡി​ൽ ന​ട​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് മ​ഹാ​ത്മാ​ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ഡി​സി​സി സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ്, കെ.​സി. ചാ​ക്കോ , ജോ​സ​ഫ് വ​ട്ടു​കു​ളം, മാ​ത്യു എം ​ക​ണ്ട​ത്തി​ൽ, ജ​യി​ൻ​സ് ടി ​മാ​ത്യു, മ​നോ​ജ് എം ​ക​ണ്ട​ത്തി​ൽ, റോ​സി​ലി വി​ൽ​സ​ൺ, അ​ഗ​സ്റ്റി​ൻ ത​ട​ത്തി​ൽ, റെ​ന്നി ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും സം​സ്ഥാ​ന തു​ല്യ​താ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ക​ലാ​സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ​ത്തി​യ സ​ണ്ണി ജോ​സ​ഫി​ന് മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു.