ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ എ​ല്ലാ കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്ന് കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ട്രി​പ്പു​ക​ള്‍ സ​ജ്ജ​മാ​ക്കി. ജൂ​ണ്‍ 11 ന് ​തീ​ർ​ഥാ​ട​ക​ര്‍ വൈ​ക്കം ഡി​പ്പോ​യി​ല്‍ നി​ന്നും കൊ​ട്ടി​യൂ​രി​ല്‍ എ​ത്തി​ച്ചേ​രും.

ക​ണ്ണൂ​ര്‍ ഡി​ടി​ഒ വി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സ​ന്നാ​ഹ​ങ്ങ​ളാ​ണ് കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍ യൂ​ണി​റ്റി​ല്‍​നി​ന്നു കൊ​ട്ടി​യൂ​രി​ലേ​ക്ക് സ്‌​പെ​ഷ​ല്‍ തീ​ര്‍​ഥാ​ട​ക പാ​ക്കേ​ജു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. രാ​വി​ലെ 6.30ന് ​ക​ണ്ണൂ​രി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് മ​മ്മാ​നി​ക്കു​ന്ന് മ​ഹാ​ദേ​വി ക്ഷേ​ത്രം, മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി ക്ഷേ​ത്രം, പു​ര​ളി​മ​ല മു​ത്ത​പ്പ ക്ഷേ​ത്രം, കൊ​ട്ടി​യൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്രം എ​ന്നി​വ ദ​ര്‍​ശി​ച്ച് രാ​ത്രി എ​ട്ടി​ന് ക​ണ്ണൂ​രി​ല്‍ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് പാ​ക്കേ​ജ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സു​ക​ള്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രാ​ള്‍​ക്ക് 490 രൂ​പ​യാ​ണ് ചാ​ര്‍​ജ് . ജൂ​ലൈ 14, 18, 21, 24 തീ​യ​തി​ക​ളി​ല്‍ ഷെ​ഡ്യൂ​ള്‍ ട്രി​പ്പു​ക​ളും കൂ​ടാ​തെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്കും മ​റ്റ് സം​ഘ​ട​ന​ക​ള്‍​ക്കും സ്‌​പെ​ഷ​ല്‍ ട്രി​പ്പു​ക​ളും അ​റേ​ഞ്ച് ചെ​യ്യും. ഫോ​ണ്‍: 9497007857, 9895859721.‌