ക​ണ്ണൂ​ർ: തു​ട​ർ​ച്ച​യാ​യി കേ​ര​ള​തീ​ര​ത്തി​ന​ടു​ത്ത് ഉ​ണ്ടാ​കു​ന്ന ക​പ്പ​ല​പ​ക​ട​ങ്ങ​ൾ തീ​ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തു​ക​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ ണെ​ന്ന് കെ​എ​ൽ​സി​എ ക​ണ്ണൂ​ർ രൂ​പ​ത സ​മി​തി.

അ​പ​ക​ട​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​തം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട​ണം. കേ​ര​ള തീ​ര​ത്ത് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പി ​ആ​ൻ​ഡ് ഐ ​ഇ​ൻ​ഷ്വ​റ​ൻ​സ് വ്യ​വ​സ്ഥ​ക​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം വി​ല​യി​രു​ത്തി തി​രു​വാ​സി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ ല​ഭ്യ​മാ​ക്ക​ണം. അ​തി​നു ള്ള ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​ക്കാ​രും കേ​ന്ദ്ര​സ​ർ​ക്കാ​രും ത​യാ​റാ​ക​ണം. സ​മു​ദ്ര അ​പ​ക​ട അ​ന്വേ​ഷ​ണം ന​ട​ത്തി പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ഘാ​തം കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട​ണം.

ഉ​ദാ​സീ​ന നി​ല​പാ​ടു​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ തീ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ൻ​റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ്, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ ബാ​ബു, ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ മു​ന്ന​റി​യി​പ്പു ന​ല്കി.