ക്രൈസ്തവ സമൂഹം മലബാറിന്റെ ചരിത്രപഥങ്ങളിൽ പ്രകാശനം ചെയ്തു
1566295
Wednesday, June 11, 2025 1:53 AM IST
ചാണോക്കുണ്ട്: റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ സഭാചരിത്രവുമായി ബന്ധപ്പെട്ട് ഡോ. ഷിജു വാക്കയിൽ തയാറാക്കിയ ഗവേഷണ പ്രബന്ധത്തിന്റെ മലയാള വിവർത്തനമായ ക്രൈസ്തവ സമൂഹം മലബാറിന്റെ ചരിത്രപഥങ്ങളിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു.
പോർച്ചുഗീസ് അധിനിവേശം മുതൽ 1932 വരെ നീണ്ടു നിൽക്കുന്ന മലബാറിലെ ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയുടെ ചരിത്രവും രേഖാചിത്രവുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കരുണാപുരം സെന്റ് മേരീസ് സെമിനാരിയിൽ നടന്ന ചടങ്ങിൽ റെക്ടർ ഫാ. ആന്റണി അമ്പാട്ട് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
വായാട്ടുപറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ ആദ്യപ്രതി ഏറ്റുവാങ്ങി. മലയാള പരിഭാഷ നിർവഹിച്ച ഫാ. ജിയോ പുളിക്കൽ പുസ്തക പരിചയം നടത്തി. ഫാ. റോയി കഴിപ്ലാക്കൽ, ജോർജ് ഓലിക്കുന്നേൽ, മാത്യു ചാണാക്കാട്ടിൽ, സി.ജെ. ജോൺ ചെരിയൻകാലായിൽ എന്നിവർ പ്രസംഗിച്ചു.