കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഉ​ത്സ​വ ന​ഗ​രി​യി​ൽ സ്ഥാ​പി​ച്ച കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഔ​ട്ട് പോ​സ്റ്റി​ന്‍റെ​യും ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ത​യാ​റാ​ക്കി​യ ഹെ​ൽ​പ്പ് ലൈ​ൻ ക്യൂ​ആ​ർ കോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി-​കെ.​വി. പ്ര​മോ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്യൂ​ആ​ർ കോ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ കൊ​ട്ടി​യൂ​രി​ലെ പാ​ർ​ക്കിം​ഗ് ല​ഭ്യ​ത​യെ​ക്കു​റി​ച്ചും പോ​ലീ​സ്, ദേ​വ​സ്വം ബോ​ർ​ഡ്, അ​ഗ്നി​ര​ക്ഷാ​സേ​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ, എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റു​ക​ൾ, കൊ​ട്ടി​യൂ​ർ ക്ഷേ​ത്രം സം​ബ​ന്ധി​ച്ചു​ള്ള പൂ​ർ​ണ​വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ക്യൂ​ആ​ർ കോ​ഡു​വ​ഴി ഓ​രോ സ​മ​യ​വും പാ​ർ​ക്കിം​ഗ് അ​പ്ഡേ​ഷ​ൻ അ​റി​യാ​വു​ന്ന​താ​ണ്. ച​ട​ങ്ങി​ൽ കേ​ള​കം എ​സ്എ​ച്ച്ഒ ഇ​തി​ഹാ​സ് താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ വ​ർ​ഗീ​സ് തോ​മ​സ്, ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് കെ. ​ഗോ​കു​ൽ, മാ​നേ​ജ​ർ നാ​രാ​യ​ണ​ൻ, എ​സ്ഐ​മാ​രാ​യ പ്ര​വീ​ൺ, ശ​ശീ​ന്ദ്ര​ൻ, ട്ര​സ്റ്റി​മാ​ർ, പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.