വാറ്റുകേന്ദ്രം തകര്‍ത്തു
1566299
Wednesday, June 11, 2025 1:53 AM IST
പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ കുന്നരു കരിയിച്ചാലിലെ വ്യാജ ചാരായ വാറ്റുകേന്ദ്രം എക്സൈസ് തകര്‍ത്തു. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. വാറ്റുകേന്ദ്രത്തില്‍ ചാരായം വാറ്റാന്‍ വേണ്ടി തയാറാക്കിയ 460 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വാറ്റുകേന്ദ്രം നടത്തിവന്ന പ്രതികളെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചതായി എക്സൈസ് അധിക്യതര്‍ അറിയിച്ചു.
സംഘത്തിൽ സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി. ശ്രീകാന്ത്, പി.വി. സനേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.