സോഫ നിർമാണ യൂണിറ്റിന് സമീപം തീപിടിത്തം; ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു
1565959
Tuesday, June 10, 2025 1:01 AM IST
മട്ടന്നൂർ: കൊളപ്പയിൽ സോഫ നിർമാണ സ്ഥാപനത്തിനു സമീപത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. കെ. ജലീലിന്റെ ഉടമസ്ഥതയിലുള്ള സോഫ നിർമാണ സ്ഥാപനത്തിന്റെ സമീപം കൂട്ടിയിട്ട വസ്തുക്കൾക്കാണ് തീപിടിച്ചത്.
ഇതിൽ നിന്നും സമീപത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്ന സംഭവം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാനായി. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.