മ​ട​ന്പം: കോ​ട്ട​യം അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ക​ണ്ണൂ​ർ റീ​ജ​ണ​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം മ​ട​ന്പം ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​നീ​ത് വി​ൽ​സ​ൻ അ​ടി​യാ​യി​പ്പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ ആ​മു​ഖ സ​ന്ദേ​ശ​വും മ​ട​ന്പം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ അ​ഞ്ച​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. 2024-25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ റി​പ്പോ​ർ​ട്ട് റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് ജോ​സ് അ​വ​ത​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം റീ​ജ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സി​സ്റ്റ​ർ തെ​രേ​സ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ട​ന്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, മ​ട​ന്പം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ബെ​ൽ സ​ജി, ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ക​ണ്ണൂ​ർ റീ​ജ​ണ​ൽ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ മി​ക​ച്ച ശാ​ഖ​യാ​യ മ​ട​ന്പം യൂ​ണി​റ്റി​നും മി​ക​ച്ച മേ​ഖ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ​പു​ര​ത്തി​നും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. പ​രി​പാ​ടി​ക്ക് റീ​ജ​ണൽ ഓ​ർ​ഗ​നൈ​സ​ർ സോ​നു ജോ​സ​ഫ് ചെ​ട്ടി​ക്ക​ത്തോ​ട്ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​സീ​ക്ക ജോ​സ് കൊ​ള​ക്കോ​റ്റി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.