ഇ​രി​ട്ടി: മ​ഴ​യി​ൽ ഇ​രി​ട്ടി-​എ​ട​ക്കാ​നും റോ​ഡി​ൽ വ​ള്ള്യാ​ട് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണു. മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന റോ​ഡ് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യി.

ക​ട​പു​ഴ​കി വീ​ണ മ​ര​ത്തി​ന്‍റെ റോ​ഡി​ന​ടി​യി​ലേ​ക്ക് പ​ട​ർ​ന്ന വേ​രു​ക​ൾ വ​ലി​ഞ്ഞ് പൊ​ട്ടി​യ​തോ​ടെ സ്ഥ​ല​ത്തെ മ​ണ്ണ് ഇ​ള​കി​യ നി​ല​യി​ലാ​ണ്.

ഇ​രി​ട്ടി അ​ഗ്നിര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​രി​ട്ടി-എ​ട​ക്കാ​നം റൂ​ട്ടി​ൽ എ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ പാ​ഴ്മ​ര​ങ്ങ​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

കൂ​ടാ​തെ നി​ര​വ​ധി മ​ര​ങ്ങ​ളു​ടെ ശാ​ഖ​ക​ളും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ നി​ല​യി​ലാ​ണ്.
മ​ഴ​യി​ൽ എ​ടൂ​ർ-മ​ണ​ത്ത​ണ മ​ല​യോ​ര ഹൈ​വേ​യി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി. ആ​റ​ളം ന​മ്പ്യാ​ർ മു​ക്കി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​ത്.

മ​ഴ തു​ട​ർ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.