പുസ്തകം പ്രകാശനം ചെയ്തു
1568230
Wednesday, June 18, 2025 1:54 AM IST
തലശേരി: മാധ്യമ പ്രവർത്തകൻ നവാസ് മേത്തറിന്റെ കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന"ആ താലിമാല തേടി ആരും വന്നില്ല' എന്ന പുസ്തകം പ്രകാശനം ചെയ്തു. തലശേരി പേൾ വ്യൂ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്പീക്കർ എ.എൻ. ഷംസീർ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി അധ്യക്ഷത വഹിച്ചു.
ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെക്കാൻ ഇംപ്രിന്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് "അൺക്ലെയിംഡ് മംഗൽ സൂത്ര'യുടെ കവർ പ്രകാശനം രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. നവാസ് മേത്തർ ആമുഖ പ്രഭാഷണം നടത്തി. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ പുസ്തക പരിചയം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ പ്രിൻസ് ഏബ്രഹാം സ്വാഗതവും കൺവീനർ അനീഷ് പാതിരിയാട് നന്ദിയും പറഞ്ഞു.
രമേശ് പറമ്പത്ത് എംഎൽഎ, നിയമ പരിഷ്കരണ കമ്മീഷൻ അംഗവും മുൻ ജില്ലാ ജഡ്ജിയുമായ ടി.ഇന്ദിര, രാഷ്ട്രദീപിക ഡയറക്ടറും ഇന്തോനേഷ്യ മലയാളി സമാജം പ്രസിഡന്റുമായ ബെന്നി മാത്യു വാഴപ്പള്ളി, ബാംഗ്ലൂർ നാഷണൽ ബ്രോഡ് കാസ്റ്റിംഗ് കൺസൾട്ടന്റ് എം. ശിവപ്രസാദ്, കെഎസ്എ ഇന്റർനാഷണൽ ട്രെയ്നർ ഡോ. പോൾ തോമസ്, എഴുത്തുകാരി റഫ്സാന ഖാദ, സിപിഎം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി തുടങ്ങിയവർ പങ്കെടുത്തു.