കെവിവിഇഎസ് യൂണിറ്റ് വാർഷിക യോഗം
1568472
Thursday, June 19, 2025 12:59 AM IST
ആലക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക പൊതുയോഗവും അനുമോദനവും വ്യാപാരഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെംബർമാരുടെ മക്കളെ അനുമോദിച്ചു. ജില്ലാ, യൂണിറ്റ് ക്ഷേമനിധി വിതരണവും നടത്തി. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ആലക്കോട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.കെ. രാജേഷ് ബോധവത്കരണ ക്ലാസെടുത്തു. മേഖല പ്രസിഡന്റ് എം.എ. ജോൺസൺ, എൻ.വി. സജീവ്, പി.എ. അഗസ്റ്റിൻ, ജോൺ പടിഞ്ഞാത്ത്, ഷാജു പോൾ, റോയി പുളിക്കൽ, ജോബിൻ ജോസ്, ഷാല റോമി, എൻ.എം. മൊയ്തീൻ, കെ.എസ്. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു.