പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്ഷൻ വികസനം: ഭൂമി ഏറ്റെടുക്കാൻ നടപടി
1567919
Tuesday, June 17, 2025 1:19 AM IST
പയ്യന്നൂർ: സെൻട്രൽ ബസാർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) തയാറാക്കിയ അലൈൻമെന്റ് പ്രകാരമുള്ള ഏറ്റെടുക്കേണ്ട ഭൂമി കണ്ടെത്തുന്നതിനായുള്ള കല്ലിടൽ പ്രവൃത്തി ആരംഭിച്ചു.
രണ്ട് ദിവസത്തിനകം ഇത് പൂർത്തിയാക്കും. കല്ലിടൽ പൂർത്തിയാക്കിയ ശേഷം ഏറ്റെടുക്കേണ്ട ഭൂമിയുടെ ഡ്രോയിംഗ് തയാറാക്കി റവന്യൂ വിഭാഗത്തിന് കൈമാറും. തുടർന്ന് സമയബന്ധിതമായി നടപടികൾ സ്വീകരിക്കും. ആദ്യം തയാറാക്കിയ അലൈൻമെന്റിൽ നിന്നും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവ് കുറച്ചാണ് പുതിയ അലൈൻമെന്റ് തയാറാക്കിയത്. ടി.ഐ. മധുസൂദനൻ എംഎൽഎ കല്ലിടുന്ന പ്രദേശം സന്ദർശിച്ചു.