കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു; നാലുപേർക്കു പരിക്ക്, ഒരാൾക്ക് ഗുരുതരം
1567908
Tuesday, June 17, 2025 1:19 AM IST
പൂവം: കനത്ത മഴയിലും കാറ്റിലും പൂവം ചെറുകര കൂവൻകുന്നിൽ തെങ്ങ് വീണ് വീട് തകർന്നു. നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. പുഞ്ചയിൽ ജെയ്സന്റെ വീടിനു മുകളിലേക്കാണ് തെങ്ങു വീണത്.
മേൽക്കൂര പൂർണമായും തകർന്ന. വീട്ടിൽ ഉണ്ടായിരുന്ന ജയ്സൺ (49), ഭാര്യ സെലീന (45), പിതാവ് തോമസ് (90), മകൻ സാനു (9) എന്നിവർക്ക് ഓട് വീണ് തലയ്ക്കും കൈയ്ക്കും പരിക്ക് പറ്റി. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സെലീന ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. മറ്റുള്ളവരെ പ്രഥമ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.