കോളാരി സർവീസ് സഹ. ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനം
1567613
Monday, June 16, 2025 1:14 AM IST
മട്ടന്നൂർ: കോളാരി സർവീസ് സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിധിയിലെ മെംബർമാരുടെ മക്കളിൽ നിന്നും ഈ വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്.
ബാങ്ക് പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. ശ്രീജിത്ത്, കെ. നാരായണൻ, വി.വി. മനോഹരൻ, വി.കെ. ഷാജി, സി. സിന്ധു, പി. സിന്ധു, ആവണി ഉല്ലാസ്, മട്ടന്നൂർ സുരേന്ദ്രൻ, സെക്രട്ടറി സി.എച്ച്. അജയൻ, അസി. സെക്രട്ടറി ടി.പി. രമേശൻ എന്നിവർ പ്രസംഗിച്ചു.