ഉളിക്കലിൽ പാലങ്ങൾ വെള്ളത്തിനടിയിലായി; മണിക്കടവ് ഒറ്റപ്പെട്ടു
1568227
Wednesday, June 18, 2025 1:54 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് വയത്തൂർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കുടക് വനമേഖല ഉൾപ്പെടെ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
മലവെള്ള പാച്ചിലിൽ ഉളിക്കൽ പഞ്ചായത്തിലെ വട്ട്യാംതോട്, മണിക്കടവ്, വയത്തൂർ ചപ്പാത്ത് പാലങ്ങൾ വെള്ളത്തിനടിയിലായി.മണിക്കടവ്, വയത്തൂർ പാലങ്ങളിൽ ഇന്നലേയും വെള്ളം കയറിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടപെട്ടു. പാലങ്ങൾ എല്ലാം വെള്ളത്തിൽ മൂങ്ങിയതോടെ മണിക്കടവ് മേഖല ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തുകാർക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. മഴയിൽ പ്രധാന റോഡുകളിലും പഞ്ചായത്ത് റോഡുകളിലും വലിയ വെള്ളക്കെട്ടുകൾ രൂപപെടുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്.