ക​ണ്ണൂ​ര്‍: ക​ളി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ക​ക്കാ​ട് അ​തി​ര​കം ന​ഫീ​സാ മ​ന്‍​സി​ലി​ല്‍ ന​സീ​ര്‍-​സാ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് നാ​ഷി​ദ് (ഒ​ന്പ​ത്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക​ക്കാ​ട് പു​ഴ​യി​ല്‍ കു​ട്ടി വീ​ണ​ത്.

ഉ​ട​ന്‍ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന കു​ട്ടി​യെ മു​ങ്ങി​യെ​ടു​ത്ത് ക​ണ്ണൂ​ര്‍ ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ക​ക്കാ​ട് വി.​പി മു​ഹ​മ്മ​ദ് ഹാ​ജി മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ള്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​ഴ​യെ തു​ട​ര്‍​ന്ന് ക​ക്കാ​ട് പു​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഇ​ന്ന​ലെ സ്‌​കൂ​ളി​ന് അ​വ​ധി​യാ​യി​രു​ന്നു. സ​ഹോ​ദ​രി: ഷാ​നി​ദ.