ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു
1568471
Thursday, June 19, 2025 12:59 AM IST
ഏരുവേശി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏരുവേശി ഗവ. യുപി സ്കൂളിൽ ഒരുക്കിയ ക്രിയേറ്റീവ് കോർണർ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.വി. കമലാക്ഷി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക എ.വി. ശ്രീജ ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. എസ്എംസി ചെയർമാൻ കെ.പി. ദിലീപ്, പി.കെ. അജിത, അഞ്ജലി ദീപു, എം. അനിതകുമാരി, കെ.എം. സരസ്വതി എന്നിവർ പ്രസംഗിച്ചു.