ത​ളി​പ്പ​റ​ന്പ്: ബ​ക്ക​ള​ത്ത് ദേ​ശീ​യ​പാ​താ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ഭീ​ത്തി ഏ​തു​സ​മ​യ​വും ത​ക​ർ​ന്നു വീ​ഴു​മെ​ന്ന നി​ല​യി​ൽ. ബ​ക്ക​ളം വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗ​ത്തെ സ്ലാ​ബു​ക​ൾ സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് കു​റ​ച്ചു​സ​മ​യം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ്ഥ​ല​ത്ത് എ​ത്തി​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.