എകെസിസി കുന്നോത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ
1567651
Monday, June 16, 2025 1:28 AM IST
ഇരിട്ടി: എകെസിസി കുന്നോത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കുന്നോത്ത് സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന അനുമോദന യോഗം ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ടിൽ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
എകെസിസി യൂണിറ്റ് പ്രസിഡന്റ് എൻ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സമിതി അംഗം ബെന്നി പുതിയാമ്പുറം, ഇടവക കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, തങ്കച്ചൻ തുരുത്തിമറ്റത്തിൽ, ജീന കെ. മാത്യു, രഞ്ജന തോമസ്, മിനി മംഗലത്തിൽ, സോളി പുതിയാമ്പുറം എന്നിവർ പ്രസംഗിച്ചു.