മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
1567678
Monday, June 16, 2025 2:10 AM IST
മട്ടന്നൂർ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടുമാസം പ്രായ മുള്ള കുഞ്ഞ് മരിച്ചു. കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനി-കെ.ആർ. ഫാത്തിബി ദന്പതികളുടെ മകൻ മുഹമ്മദ് ഷിബിലി ആണ് മരിച്ചത്. മുലപ്പാൽ നൽകവേ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആയിഷ ബത്തൂൽ, മുഹമ്മദ്, അഹീദ് ഫഹീം (മൂന്നുപേരും നീർവേലി യുപി സ്കൂൾ വിദ്യാർഥികൾ).