തമിഴ്നാട് സ്വദേശി ലോഡജില്‍ മരിച്ച നിലയില്‍
1567840
Monday, June 16, 2025 10:25 PM IST
പയ്യന്നൂര്‍: തമിഴ്നാട് സ്വദേശിയെ പയ്യന്നൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ദേവദാസ് ശ്രീനിവാസനാണ് (50) മരിച്ചത്.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു മുറിയെടുത്തത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.