അർബുദ ബോധവത്കരണ ക്ലാസ് നടത്തി
1567918
Tuesday, June 17, 2025 1:19 AM IST
കേളകം: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലശേരി മലബാർ കാൻസർ സെന്റർ -പോസ്റ്റ് ഗ്രാജുവേറ്റ് ഓങ്കോളജി സയൻസ് ആൻഡ് റിസേർച്ചിന്റെ സഹകരണത്തോടെ അർബുദ ബോധവത്കരണ ക്ലാസ് നടത്തി.
കാൻസറിനെതിരേ ബോധവത്കരണ പരിപാടിയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ബിവിവിഎസ് മെംബർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലുമാണ് നടത്തിയത്. കേളകം ബിവിവിഎസ് ഓഫീസിൽ ശാലേം പള്ളി വികാരി ഫാ. എ.കെ. എൽദോ ഉൽഘാടനം ചെയ്തു. ബിവിവിഎസ് യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. എ.പി. നീതു, ഡോ. ഫിൻസ് എം. ഫിലിപ്പ് എന്നിവർ ക്ലാസെടുത്തു.
ബിവിവിഎസ് കേളകം യൂണിറ്റ് സെക്രട്ടറി എം.സി. സിബിച്ചൻ, വൈസ് പ്രസിഡന്റ് ഷാജി പാമ്പാടി, അലക്സ് പാമ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് ടിന്റോ ലാവണ്യ, താലൂക്ക് പ്രസിഡന്റ് ബാലകൃഷ്ണൻ, ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ് സ്റ്റീഫൻ, മനോജ് ക്ലാസിക് തുടങ്ങിയവർ പ്രസംഗിച്ചു.