പാ​ല്‍​ച്ചുരം: അ​സു​ഖ ബാ​ധി​ത​നാ​യ ആ​ദി​വാ​സി ബാ​ല​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​കാ​നാ​യി വി​ളി​ച്ച ആം​ബ​ലു​ൻ​സ് ഗ​താ​ഗ​തക്കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​തി​നെത്തു​ട​ർ​ന്ന് കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​കാ​തെ കു​ട്ടി മ​രി​ച്ചു. അ​ന്പാ​യ​ത്തോ​ട് താ​ഴെ പാ​ൽ​ച്ചു​രം ഉ​ന്ന​തി​യി​ലെ പ്ര​ജോ​ഷ്-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു വ​യ​സു​കാ​ര​നാ​യ മ​ക​ൻ പ്ര​ജു​ൽ ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​ന്മനാ ത​ല​ച്ചോ​ർ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള പ്ര​ജു​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വി​ളി​ച്ച ആം​ബു​ല​ൻ​സ് മ​ല​യോ​ര ഹൈ​വേ​യി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ൽപ്പെ​ട്ട് കു​ടു​ങ്ങി മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് പാ​ൽ​ച്ചു​ര​ത്ത് എ​ത്തി​യ​ത്. ഉ​ട​ൻ കു​ട്ടി​യെ മാ​ന​ന്ത​വാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​തി​ന​കം മ​രി​ച്ചി​രു​ന്നു.