ച​പ്പാ​ര​പ്പ​ട​വ്: ഈ ​വ​ർ​ഷ​ത്തെ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 99 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ജ​യാ​ഘോ​ഷം ന​ട​ത്തി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​വും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലും ന​ൽ​കി. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജാ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ശ്രീ​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ളൂ​ക്കുന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെംബർ ഉ​നൈ​സ് എ​രു​വാ​ട്ടി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ ന​സീ​റ, കെ.വി. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​പി. അ​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും പി.​കെ. ല​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

പു​ലി​ക്കു​രു​മ്പ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി​യ പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും വി​വി​ധ ക്ല​ബു​ക​ളും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൈ​മ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ റോ​യ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക പ്ര​തി​നി​ധി ഗി​രീ​ഷ് അ​ലോ​ഷ്യ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​ൻ​സി ജോ​സ​ഫ്, ജോ​സ​ഫ് ആ​ര്യ​ങ്കാ​ലാ​യി​ൽ, സീ​ന സാ​ബു, കെ.​കെ. ഷൈ​നി, സു​നി​ൽ കെ. ​പീ​റ്റ​ർ, അ​ജി​ത്ത് മ​നോ​ജ്, കെ​യ്റ്റ് തെ​രേ​സ, ഡ​യാ​ന മാ​ത്യു, സു​നി​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും മെ​ഡ​ൽ ന​ൽ​കി അ​നു​മോ​ദി​ച്ചു. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മന്‍റോ​യും ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ന​ടു​വി​ൽ: ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് 2025ൽ ​എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ളെ​യും മെമ​ന്‍റോ​യും എ​ൻ​ഡോ​വ്മെ​ന്‍റും ന​ൽ​കി പി​ടി​എ​യു​ടെ​യും സ്റ്റാ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​വി. ശ്രീ​ജി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ന്ധു നാ​രാ​യ​ൺ മ​ഠ​ത്തി​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​കെ. ല​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ എം.​പി. വ​ഹീ​ദ, വാ​ർ​ഡ് മെംബ​ർ​മാ​രാ​യ ധ​ന്യ​മോ​ൾ, ഷീ​ബ ജ​യ​രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി.​ മു​കു​ന്ദ​ൻ, മാ​നേ​ജ​ർ പ്ര​തി​നി​ധി കെ.​കെ.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ജു, അ​ധ്യാ​പ​ക​രാ​യ കെ.​ ര​ഞ്ജി​നി, കെ. ​മ​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.