ബാവലി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1568405
Wednesday, June 18, 2025 10:16 PM IST
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തി ബാവലി പുഴയിൽ കുളിക്കവേ ഒഴുക്കിൽ പ്പെട്ട രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി.
കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
പേരാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് പുഴയിൽനിന്നു മൃതദേഹം കരയ്ക്കെത്തിച്ചത്. പേരാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. കഴിഞ്ഞ15നാണ് അക്കരക്കൊട്ടിയൂരിന് സമീപം ഇടബാവലിയിൽ കുളിക്കവേ യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇലക്ട്രീഷനാണ് മരിച്ച അഭിജിത്ത്.
കാഞ്ഞങ്ങാട് ചിത്താരിയിലെ മീത്തല്‍ വീട്ടില്‍ ചന്ദ്രൻ-പരേതയായ ഭാരതി ദന്പതികളുടെ മകനാണ്. സഹോദരി: അഭിത. ഒഴുക്കിൽപ്പെട്ട നിഷാദിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.