ഉത്തര മലബാറിലെ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി കണ്ണൂര്‍ ആസ്റ്റർ മിംസില്‍
1568465
Thursday, June 19, 2025 12:59 AM IST
കണ്ണൂര്‍: ഉത്തര മലബാറിലെ ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ മംഗളൂരുവിനെയോ കോഴിക്കോടിനേയോ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിന് അറുതി വരുത്തുവാനും ഇതോടെ സാധിക്കും. ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസ് വിധേയനായിരുന്ന തലശേരി സ്വദേശിയായ 51 വയസുകാരനാണ് അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതം നേടിയെടുത്തത്.
ഉത്തര കേരളത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍, ഏറ്റവും ഗുണനിലവാരത്തോട് കൂടി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആസ്റ്റര്‍ കേരള മെഡിക്കൽ ഡയറക്ടർ ഡോ. കെ.എം.സൂരജും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാരും നല്കിയ വാഗ്ദാനമാണ് ഇതോടെ യാഥാര്‍ഥ്യമായത്. നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജോയ് ആന്റണി, ഡോ. വി.ആർ. പ്രദീപ്, ഡോ. സാരംഗ് വിജയന്, യൂറോളജി വിഭാഗം മേധാവി ഡോ. സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോ. അക്ബര്‍ സലീം, അനസ്തേഷ്യ വിഭാഗം ഡോ.അനീഷ്, ഡോ.വന്ദന, ഡോ.പ്രശാന്ത് നഴ്സിംഗ് വിഭാഗം സോണിയ, രമ്യ തുടയവർ വൃക്ക മാറ്റിവയ്ക്കലിന് നേതൃത്വം നല്കി.
മാറ്റിവയ്ക്കുന്ന വ്യക്തിക്ക് അനുയോജ്യമായ വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് നിലവില്‍ പ്രധാന വെല്ലുവിളി. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവവും അടുത്ത ബന്ധുക്കളുടെ അവയവവുമാണ് പ്രധാനമായും വൃക്കമാറ്റിവയ്ക്കലിന് നിലവില്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ വൃക്ക ആവശ്യമായി വരികയും എന്നാല്‍ സ്വീകര്‍ത്താവിന് യോജിക്കാതെ വരികയും ചെയ്യുന്നവര്‍ അനുയോജ്യമായ വൃക്കകള്‍ പരസ്പരം കൈമാറാനുള്ള സ്വാപ് ട്രാന്‍സ്പ്ലാന്റ് സംവിധാനം വ്യാപകമാക്കുമെന്ന് ആംസ്റ്റര്‍ മിംസ് കണ്ണൂര്‍ സിഒഒ ഡോ.അനൂപ് നമ്പ്യാർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ആസ്റ്റർ മിംസ് സിഒഒ ഡോ.അനൂപ് നമ്പ്യാർ, സിഎംഎസ് ഡോ.സുപ്രിയ രഞ്ജിത്, ഡിജിഎം ഓപ്പറേഷൻസ് വിവിൻ ജോർജ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജോയ് ആന്റണി, ഡോ. വി.ആർ. പ്രദീപ്, ഡോ. സാരംഗ് വിജയന്, യൂറോളജി വിഭാഗം മേധാവി ഡോ. സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോ. അക്ബര്‍ സലീം തുടങ്ങിയവര്‍ പങ്കെടുത്തു.