ത​ല​ശേ​രി: കു​ട്ടി​മാ​ക്കൂ​ൽ പെ​രി​ങ്ക​ള​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ അ​ക്ര​മ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ മൂ​ഴി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കെ. ​പ്ര​ണ​വ്, സ​ഹോ​ദ​ര​ൻ അ​നു​വി​ൻ എ​ന്നി​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ണ്ണി​ച്ചി​റ പെ​രി​ങ്ക​ളം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ഇ​ള​നി​ർ​വ​യ്പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മൂ​ഴി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ക​ണ്ണി​ച്ചി​റ പെ​രി​ങ്ക​ളം റോ​ഡി​ലെ​ത്തി​യ​പ്പോ​ൾ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ച്ച് റോ​ഡി​ന് മ​റു​വ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കാ​ണ് തെ​റി​ച്ചു വീ​ണാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. പി​ന്നാ​ലെ എ​ത്തി​യ കാ​ർ യാ​ത്രി​ക​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് ബൈ​ക്ക് യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.