ക​ണ്ണൂ​ർ: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടു​വം മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ജി​ല്ലാ​ത​ല വാ​യ​ന മാ​സാ​ച​ര​ണ​വും പി.​എ​ൻ.​ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. എം.​ വി​ജി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​യു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ​യും ആ​ത്യ​ന്തി​ക ല​ക്ഷ്യം ന​ല്ല മ​നു​ഷ്യ​നാ​വു​ക എ​ന്ന​താ​ണെ​ന്ന് വി​ദ്യാ​ർ​ഥി സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്ന് വി​ജി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മ​നോ​ജ് കാ​ന, പ​ട്ടു​വം പ​ഞ്ചാ​യ​ത്തം​ഗം എം. ​സു​നി​ത, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) എ.​കെ. അ​നീ​ഷ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​പി. വി​നീ​ഷ്, സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​സി. വി​നോ​ദ്, വി​ദ്യാ​കി​ര​ണം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. സു​ധീ​ർ, ക​ണ്ണൂ​ർ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. വി​നോ​ദ്കു​മാ​ർ, ത​ളി​പ്പ​റ​മ്പ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. വ​ന്ദ​ന, ഐ​ടി​ഡി​പി ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് കെ. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ സം​സ്കാ​ര​സാ​ഹി​തി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജ​വ​ഹ​ർ ലൈ​ബ്ര​റി മി​നി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സു​ധാ മേ​നോ​ന്‍റെ "ഇ​ന്ത്യ എ​ന്ന ആ​ശ​യം' എ​ന്ന പു​സ്ത​ക​മാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്കു​മാ​ർ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സു​രേ​ഷ് കൂ​ത്തു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ർ. പ്രീ​ത പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി.
ഇ​രി​ട്ടി: വാ​യ​ന ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ധി​യി​ലെ വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ ച​ര​മ​ദി​നം മു​ത​ൽ ഐ.​വി. ദാ​സ് ജ​ന്മ​ദി​നം വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ഇ​രി​ട്ടി ന​ന്മ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സാ​ഹി​ത്യ​കാ​ര​ൻ അ​നി​ൽ​കു​മാ​ർ ആ​ല​ത്തു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​ബി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ വാ​യ​ന ​ദി​നാ​ച​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല ര​ച​ന പ്ര​കാ​ശ​ന​വും അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് റാ​ത്ത​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് മാ​ത്യൂ​സ് വ​യ​നാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പേ​ര​ട്ട സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ വാ​യ​ന ​ദി​നാ​ച​ര​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സീ​രി​യ​ൽ-​സി​നി​മ ന​ട​ൻ റെ​നി​ൽ​കു​മാ​ർ ക​ണ്ണൂ​ർ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​ക്സി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു വെ​ങ്ങ​ല​പ്പ​ള്ളി, സ​ജി മാ​ത്യു, സി​സ്റ്റേ​ഴ്സ്, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഞ്ഞ​ളാം​പു​റം: മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. യു​വ ക​വി അ​നി​ൽ പു​ന​ർ​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ചേ​ല​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ളി​ക്ക​ൽ: വ​യ​ത്തൂ​ർ യു​പി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണം റി​ട്ട. ച​രി​ത്ര അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര നു​മാ​യ പി.​എം. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മ​നോ​ജ്‌ കി​ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി പ​ള്ള്യം എ​ൽ​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചാ​വ​ശേ​രി വാ​യ​ന​ശാ​ല ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​ത്തു​പ​റ​മ്പ്: വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മ​ല​ഗി​രി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം വാ​യ​ന​ദി​നം ആ​ച​രി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​സെ​ലി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ആ​ർ.​ഡി. അ​ൻ​പി​ൻ രാ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്വി​സ്, പു​സ്ത​ക പ​രി​ജ​യം എ​ന്നീ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കെ. ​അ​ഞ്ജ​ന, റി​ഫ നി​സാ​ർ, പി.​പി. നൈ​തി​ക, ദ​ർ​ശ​ന എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ ജോ​സ​ഫ്, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​ബി ഫി​ലി​പ്പ്, ഡോ. ​ജ​യ്സ​ൺ ജോ​സ​ഫ്, കെ.​വി. ജോ​സ​ഫ്, മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദീ​പാ മോ​ൾ മാ​ത്യു, കെ. ​ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.