പന്നിയോട്ടു വയലിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു
1568731
Friday, June 20, 2025 1:13 AM IST
മലപ്പട്ടം: കനത്ത മഴയിൽ മലപ്പട്ടത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. മലപ്പട്ടം-മയ്യിൽ റൂട്ടിൽ പന്നിയോട്ട് വയൽ ബസ് സ്റ്റോപ്പിനടുത്ത് പി.വി. മോഹനന്റെ 17 കോൽ ആഴമുള്ള വീട്ടുകിണറാണ് ഇന്നലെ രാവിലെ ഇടിഞ്ഞു താഴ്ന്നത്.
കിണറിൽ സ്ഥാപിച്ച മോട്ടോർ പൂർണമായും ചെളിയിലമർന്നു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കർഷക സംഘം നേതാക്കൾ സ്ഥലം സന്ദർശിച്ചു.