വായിച്ചു വളരാൻ
1568726
Friday, June 20, 2025 1:13 AM IST
കണ്ണൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടുവം മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല വായന മാസാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വായനയുടെയും പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം നല്ല മനുഷ്യനാവുക എന്നതാണെന്ന് വിദ്യാർഥി സമൂഹം തിരിച്ചറിയണമെന്ന് വിജിൻ എംഎൽഎ പറഞ്ഞു.
പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ മനോജ് കാന, പട്ടുവം പഞ്ചായത്തംഗം എം. സുനിത, ഡപ്യൂട്ടി കളക്ടർ (എൽഎ) എ.കെ. അനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, സമഗ്രശിക്ഷാ കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇ.സി. വിനോദ്, വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.സി. സുധീർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. വിനോദ്കുമാർ, തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. വന്ദന, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസർ ഇൻ ചാർജ് കെ. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി ഒഴിവു സമയങ്ങളിൽ വിദ്യാർഥികൾക്ക് വായനക്കുള്ള ഇടമായി സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വായന കൂടാരം സ്കൂൾ ലീഡർ എഡ്വിൻ റജീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, ജോസ്മി ജോസ്, ടി.വി. ദീപ, പി. ശില്പ, ടി. സ്വപ്ന, എം.ടി. മധുസൂദനൻ, രജനി റിൻസ്, സൗമ്യ ദിനേശ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി.
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ വായന ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ നെല്ലിക്കുറ്റി കേരളോദയ വായനശാല കുട്ടികൾ സന്ദർശിക്കുകയും കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മുഖ്യാധ്യാപകൻ വി.എം. തോമസ്, വിദ്യാരംഗം കൺവീനർ പി.വി. കൃഷ്ണദാസ്, ടോമി ചാമക്കാലായിൽ, സാവിയോ ഇടയാടിയിൽ, ജോയ് പെരുമാലിൽ, ബിനി സജി എന്നിവർ നേതൃത്വം നൽകി.
ചെമ്പേരി: ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനവാരാചര ണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. എം.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.നാരായണൻ അധ്യക്ഷത വഹിച്ചു. എം.സന്തോഷ് കുമാർ, ഇ.പി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: ദേശീയ വായന വാരാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ എസ്എൻ യുപി സ്കൂൾ വിദ്യാർഥികൾ കുന്നത്തൂർ ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു. വായനശാലയുടെ ചരിത്രം, പ്രവർത്തനങ്ങൾ, പുസ്തകങ്ങളുടെ ക്രമീകരണം എന്നിവ വിദ്യാർഥികൾ നേരിട്ട് മനസിലാക്കി. പരിപാടിയിൽ വായനശാല സെക്രട്ടറി ജോസ് നെട്ടനാനിയ്ക്കൽ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ജോണി ആമുഖ പ്രഭാഷണം നടത്തി. കമ്മിറ്റിയംഗം ജോസഫ്, സ്കൂൾ മുഖ്യാധ്യാപിക എം. ഷീജ, അധ്യാപകരായ എ.കെ. ആശ, പി.എം. രശ്മി, പി. സ്മിത, പി.കെ. ഹോളി, കൃപ സുരേന്ദ്രൻ, വനജ വിജയൻ എന്നിവർ നേതൃത്വം നൽകി.
ഉദയഗിരി: വായനദിനത്തോടനുബന്ധിച്ച് ഉദയഗിരി പ്രത്യാശ യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ എ.ആർ. പ്രസാദ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.