മെറിറ്റ് ഡേ ആഘോഷിച്ചു
1568728
Friday, June 20, 2025 1:13 AM IST
പൈസക്കരി: ദേവമാതാ ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി.പി. ഹരിതമോൾ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു.
പൈസക്കരി ദേവമാതാ സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം, ഹൈസ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, വാർഡ് മെംബർ ടെൻസൺ കണ്ടത്തിൻകര, സ്കൂൾ പിടിഎ പ്രസിഡന്റ് സോജൻ നെട്ടനാനിയ്ക്കൽ, മദർ പിടിഎ പ്രസിഡന്റ് റാണി ചോങ്കര, വിദ്യാരംഗം കലാ സാഹിത്യ വേദി കോ-ഓർഡിനേറ്റർ ഐറിൻ സോജൻ എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥിക്ക് ആദരവും വിജയികൾക്ക് അനുമോദനവും നൽകി.