കെവിവിഇഎസ് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും നടത്തി
1568729
Friday, June 20, 2025 1:13 AM IST
ചെമ്പേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെമ്പേരി യൂണിറ്റിന്റെ 43-ാമത് വാർഷിക ജനറൽ ബോഡിയും വ്യാപാരി കുടുംബ സംഗമവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു മണിമല അധ്യക്ഷത വഹിച്ചു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് വ്യാപാരമേഖലയിൽ അമ്പത് വർഷം പിന്നിടുന്ന ഇപ്പോഴും സജീവമായ വ്യാപാരികളായവരെ ആദരിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി റെജി പവൻ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ട്രഷർ രാജു ആൽബിൻ, വൈസ് പ്രസിഡന്റുമാരായ സാജു മണ്ഡപത്തിൽ, ജോയിച്ചൻ മണിമല എന്നിവർ പ്രമേയം അവതരിപ്പിച്ചു. പയസ് മരിയ, ക്ലമന്റ് കൊട്ടാരം, അനീഷ് തോണക്കര, പ്രകാശ് ജോൺ, ജോമോൻ മടുക്കക്കുഴി, വനിതാ വിംഗ് പ്രസിഡന്റ് ജിറ്റി പ്രകാശ്, സെക്രട്ടറി നിഷ കുളത്തറ എന്നിവർ പ്രസംഗിച്ചു. വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കണ്ണൂർ സ്പീഡ് ഓർക്കസ്ട്രയുടെ ഗാനമേളയും സ്നേഹവിരുന്നും നടന്നു.