എക്സൈസ് സ്റ്റാഫ് അസോ. ജില്ലാ സമ്മേളനം
1568735
Friday, June 20, 2025 1:13 AM IST
കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-ാം കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ചവർക്കുള്ള യാത്രയയപ്പും കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന നിസാർ കൂലോത്തിന് യാത്രയയപ്പ് നല്കി.
സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ, സംസ്ഥാന ജന. സെക്രട്ടറി കെ.സന്തോഷ്കുമാർ, ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്കുമാർ, അസി. എക്സൈസ് കമ്മീഷണർ പി. സജിത്ത്കുമാർ, വിവിധ സംഘടനാ നേതാക്കളായ പി.ആർ. സ്മിത, ഇ.പി. അബ്ദുള്ള, വി.വി. സന്ദീപ്കുമാർ, കെ.കെ. ബൈജു, എം.എ.കെ. ഫൈസൽ, വി.ഡി. പ്രസാദ്, എം.ബി. സുരേഷ് ബാബു, വി.വി. ഷാജി, നെൽസൺ ടി. തോമസ്, ജസ്ന ജോസഫ്, ജില്ലാ സെക്രട്ടറി പി. പ്രനിൽകുമാർ, കെ.വി. ഷൈജു എന്നിവർ പ്രസംഗിച്ചു.