ഫ്രഷ് ജ്യൂസില്‍ ചത്ത കൂറ!
1569006
Saturday, June 21, 2025 1:44 AM IST
പയ്യന്നൂര്‍: പയ്യന്നൂരിലെ ഹോട്ടലില്‍ നിന്നും പാര്‍സലായി എത്തിച്ച ഫ്രഷ് ജ്യൂസില്‍ ചത്ത കൂറയെന്ന് പരാതി. എടാട്ട് സ്വദേശിനിയായ യുവതി പയ്യന്നൂര്‍ പോലീസിലും നഗരസഭ അധികൃതര്‍ക്കുമാണ് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരം ആറേമുക്കാലോടെ നഗരസഭാ കാര്യാലയത്തിന് സമീപത്തെ ഹോട്ടലിലാണ് പരാതിക്കാസ്പദമായ സംഭവം.
പരാതിക്കാരി വീട്ടിലേക്കുള്ള പാര്‍സലായി ഓര്‍ഡര്‍ നല്കിയ പീസ് മസാല, ഫ്രഷ് ലൈം ജ്യൂസ്, വട ചട്ണി എന്നീ ഭക്ഷണ സാധനങ്ങള്‍ രാത്രി എഴരയോടെ ഡോര്‍ ഡെലിവറിയായി വീട്ടിലെത്തി ച്ചിരുന്നു. എഴേമുക്കാലോടെ കഴിക്കാന്‍ നേരത്താണ് കുട്ടിക്ക് കൊടുത്ത ഫ്രഷ് ലൈം ജ്യൂസില്‍ ചത്തകൂറയെ കണ്ടെത്തിയത്.