തീരദേശ സംരക്ഷണ സമരത്തിന് കെസിവൈഎം ഐക്യദാർഢ്യം
1569011
Saturday, June 21, 2025 1:44 AM IST
പിലാത്തറ: പുത്തന്‍തോട് മുതല്‍ വടക്കോട്ട് പശ്ചിമ കൊച്ചി വരെയുള്ള തീരദേശ ജനത അനുഭവിക്കുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരത്തിന് കെസിവൈഎം കണ്ണൂര്‍ രൂപത ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പിലാത്തറ സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ഐക്യദാർഢ്യ സദസ് കെസിവൈഎം കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. ജസ്റ്റിന് എടത്തില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം കണ്ണൂര്‍ രൂപത പ്രസിഡന്റ് ഫെബിന ഫെലിക്സ് അധ്യക്ഷത വഹിച്ചു.
പുത്തന്‍തോട് മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി തീരദേശ ജനതയ്ക്ക് ജനിച്ചുവളര്‍ന്ന മണ്ണില്‍ കടലാക്രമണഭീതി കൂടാതെ ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുന്നതിനൊപ്പം ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഐക്യദാര്‍ഢ്യ സദസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.