പ​യ്യാ​വൂ​ർ: മ​ട​മ്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ലൈ​ബ്ര​റി, എ​ൻ​എ​സ്എ​സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം, ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ എ​ന്നി​വ സം​യു​ക്ത​മാ​യി വാ​യ​ന ​ദി​നാ​ച​ര​ണം ന​ട​ത്തി. കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്രേ​റി​യ​ൻ ദീ​പാ ജോ​ൺ ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​നോ​ജ് ജോ​സ​ഫ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ഷ ജ​യിം​സ് എ​ന്നി​വ​ർ വാ​യ​ന ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​മി​ൻ മാ​ത്യു പ്ര​സം​ഗി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം കോ​ള​ജ് ലൈ​ബ്ര​റി ഉ​പ​യോ​ഗി​ച്ച വി​ദ്യാ​ർ​ഥിയെ വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​നു​മോ​ദി​ച്ചു. 25 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന വാ​യ​ന ​വാ​രാ​ച​ര​ണ​ത്തി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലൈ​ബ്ര​റി പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, പു​സ്ത​ക പ്ര​ദ​ർ​ശ​നം, ബു​ക്ക് ഡൊ​ണേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി പി​കെ​എം കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച നൂ​റ്റ​മ്പ​തോ​ളം പു​സ്ത​ക​ങ്ങ​ൾ കാ​ഞ്ഞി​ലേ​രി എ​എ​ൽ​പി സ്കൂ​ളി​ന് കൈ​മാ​റി. കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​നോ​ജ് ജോ​സ​ഫ്, കോ​ള​ജ് ലൈ​ബ്രേ​റി​യ​ൻ ദീ​പാ ജോ​ൺ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​ജി​ഷ ജ​യിം​സ്, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​പി. ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.

വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ വാ​യ​ന ദി​നം ആ​ച​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സ്പെ​ഷ​ൽ സ്കൂ​ൾ അ​സം​ബ്ലി​യി​ലേ​ക്ക് പു​സ്ത​ക താ​ല​പ്പൊ​ലി​യേ​ന്തി​യ വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി​യാ​യി ക​ട​ന്നു​വ​ന്ന​തോ​ടെ വാ​യ​ന​ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. അ​ധ്യാ​പ​ക​രാ​യ രാ​ഖി, മി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ര​യ​റോം: ര​യ​റോം ഗ​വ. ഹൈ​സ്കൂ​ളി​ൽ വാ​യ​ന ദി​ന-​മാ​സാ​ച​ര​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം നി​ർ​വ​ഹി​ച്ചു. പി.​കെ. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. സു​രേ​ഷ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജസ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന ​ദി​നം ആ​ച​രി​ച്ചു. ജി​ല്ല​യി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സൈ​നു​ദ്ദീ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ച്ച്. മൊ​യ്തു ഹാ​ജി ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എ. ത​ങ്ങ​ൾ, സി​സ്റ്റ​ർ വി​നീ​ത, കെ.​കെ.​അ​ഹ​മ്മ​ദ് ഹാ​ജി, കെ. ​മോ​ഹ​ന​ൻ, കെ.​എ​ൻ. മു​സ്ത​ഫ, എം. ​അ​സൈ​നാ​ർ ഹാ​ജി, സി. ​സ​മീ​ർ, സി​സ്റ്റ​ർ ഡെ​യ്സി, സി. ​രൂ​പേ​ഷ്, ഡോ. ​താ​ജു​ദ്ദീ​ൻ വാ​ഫി, സി​സ്റ്റ​ർ ഡി​ന, എ​സ്.​എ.​പി. ആ​സാ​ദ്, ഷ​മീ​മ ഇ​സ്‌ലാ​ഹി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.